Sunday, August 28, 2011

ജീവിതം



കമ്പുകള്‍ നിരത്തിക്കയറിട്ടുകെട്ടിയ
മഞ്ചലിന്‍ രൂപമൊന്നുണ്ടാക്കിയവരെല്ലാം,
താങ്ങിയെടുത്തോരാ മൃതമായ ദേഹതെത
യന്‍പോടെ വച്ചവര്‍ ശമഞ്ചമങ്ങിതില്‍.


ദു;ഖഭാരം പേറും ബന്ധുക്കളും പിന്നെ
നാട്ടുകാരും ചേര്‍ന്നു മഞ്ചലു താങ്ങുന്നു
ധൂമം പുകയുന്ന മണ്‍പാത്രം കൊണ്ടൊരു
വൃദ്ധന്‍ നടക്കുന്നു മഞ്ചലിന്‍ മുന്നിലായ്.


ഉള്ളം നുറുങ്ങുന്ന വേദന തേങ്ങലായ്
ഉറ്റവരില്‍ നിന്നു കേട്ടിടാം പിന്നിലായ്,
വീടിന്റെ ആശ്രയം മഞ്ചലേറീടുംബോള്‍
വീണ്ടുമൊരത്താണിയാരാണു നല്‍കുക.


മഞ്ചലിന്‍ യാത്രയവസാനിച്ചീടുന്നു
മന്ദമായൊഴുകുന്ന ഗംഗതന്‍ തീരത്ത്
മഞ്ചലിറക്കിവച്ചീടുന്നു ബന്ധുക്കള്‍
മന്ത്രമോതീടുന്നു അന്ത്യയാത്രക്കയി.


പൂജാരിയോതുന്ന മന്ത്രങ്ങളത്രയു-
മാത്മാവിനുവേണ്ടി മോക്ഷത്തിനായിട്ട്
ദേഹി നഷ്ടപെട്ട ദേഹത്തിന്നൊരു
വിലയേതുമില്ലതു നഷ്ടപ്പെട്ടാല്‍പ്പിന്നെ,


വെള്ളത്തുണിയില്‍ പുതപ്പിച്ച ദേഹത്തെ
വര്‍ണ്ണപ്പൂക്കളാലലങ്കരിച്ചീടുന്നു
മഞ്ചലെടുക്കുന്നു ബന്ധുക്കള്‍ മെല്ല-
യതൊഴുക്കിവിട്ടീടുന്നു ഗംഗതന്‍ ഓളത്തില്‍


പുഴതന്റെ ഹൃദയത്തില്‍ താങ്ങിയൊഴുക്കുന്നു
ജീവനില്ലാത്തൊരാ മനുഷ്യ ശരീരത്തെ.
പിന്തിരിഞ്ഞീടുന്നു ബന്ധുക്കള്‍ നാട്ടുകാര്‍
പിന്നാലെയെത്തിടാനീവഴി മഞ്ചലില്‍,


സന്ന്യാസ ജീവിതം കെട്ടിടുന്ന ചിലര്‍
ദൂരെ പുഴത്തീര ഗുഹകളില്‍ വാഴുന്നു
പഞ്ചാക്ഷരീമന്ത്രമുരുക്കഴിക്കുന്നവര്‍
ഗുഹക്കകത്തുള്ള അഗ്നികുണ്ഡങ്ങളില്‍


ഓളങ്ങളില്‍തത്തിയൊഴുകിയെത്തീടുന്നു
മഞ്ചലിലൊഴുക്കിയ മൃതദേഹമവിടേക്ക്
ഓടിയെത്തീടുന്നു സന്ന്യാസിയായൊരാള്‍
ഓളങ്ങളില്‍ നീങ്ങും മൃതദേഹം കാണ്‍കവെ,


പുഴയിലിറങ്ങി വലിച്ചടുപ്പിച്ചയാള്‍
മഞ്ചലില്‍ ഒഴുകുന്ന മൃതശരീരത്തെ
മണ്ണിലൂടെ വലിച്ചിഴച്ചെത്തിച്ചു
മഞ്ചലില്‍നിന്നു ഗുഹയിലെ പീഠത്തില്‍


പൂജചെയ്തീടുന്ന സന്ന്യാസി തന്നുടെ
കണ്ണുകളിലപ്പോള്‍ ക്രൗര്യം തിളങ്ങുന്നു
പൂജമതിയാക്കിയെഴുന്നേറ്റയാള്‍ പിന്നെ
മൂര്‍ച്ചയേറിയ ഖഡ്ഗമെടുക്കുന്നു


മുറിച്ചെടുക്കുന്നു മൃതദേഹത്തിന്‍ കൈകള്‍
കടിച്ചുപറിക്കുന്നു അഴുകിയ മാംസവും
പച്ചക്കറിയുടെ ലാഘവത്തോടയാള്‍
പാതിയഴുകിയ മാംസം കഴിക്കുന്നു.


കഞ്ചാവു കത്തിച്ചു ഹുക്ക വലിക്കയും
പാതിയഴുകിയ മാംസം കഴിക്കയും
പഞ്ചാക്ഷരീമന്ത്രം ഉച്ചത്തില്‍ച്ചൊല്ലിയും
ഉന്മത്തരായവര്‍ നേരം കഴിക്കുന്നു...........

6 comments:

  1. വളരെ ലളിതവും ശക്തവുമായ കവിത.
    ഭാഷാപരമായ പോരായ്മകളെ മറികടക്കുന്ന
    ആശയ ഗാംഭീര്യം.
    ഗംഗ പുണ്യ നദിയായി നമ്മുടെ ഉള്ളില്‍ ഒഴുകുമ്പോഴും
    ഇത്തരം കാഴ്ചകള്‍ മനസിനെ മുറിപ്പെടുത്തുന്നു.സാമൂഹ്യ ജീവി ആയതുകൊണ്ടാണ് ഇത്തരം കാഴ്ചകളില്‍ നമ്മള്‍ വേദനിക്കുന്നത്.മറിച്ച്,സമൂഹ ജീവിതത്തിനു പുറത്ത് നില്‍ക്കുന്ന,വിചിത്ര സ്വഭാവക്കാരായ സന്യാസിമാര്‍ക്ക് ജഡം,അത് മനുഷ്യന്റെതാണോ മറ്റു ജീവികളുടെതാണോ എന്ന് ചിന്തിക്കേണ്ടി വരുന്നില്ല.അവരെ സംബന്ധിച്ചിടത്തോളം വിശന്നിരിക്കുമ്പോള്‍ ഭക്ഷണമാണ് സ്വാതന്ത്ര്യം.

    ReplyDelete
  2. പ്രിയ മനോജ്,
    അവിചാരിതമായി ഒരു മൊബൈല്‍ ക്ലിപ്പിങ് കാണാനുണ്ടായ സാഹചര്യമാണു ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
    അഭിപ്രായം പറഞ്ഞതിനു നന്ദി...........

    ReplyDelete
  3. ആ അവസാന വരികള്‍ മനസ്സില്‍ നിന്നും പോവുന്നില്ല ....

    ReplyDelete
  4. നന്ദി ലിപി........
    ഈ വഴി വന്നതിനും,ഈ വരികളിലൂടല്‍പനേരം നടന്നതിനും........

    ReplyDelete
  5. നല്ല കവിത... മനസ്സില്‍ തട്ടി വേദനിപ്പിക്കുന്ന വരികള്‍.............

    ReplyDelete
  6. നന്ദി........... kochumol(കുങ്കുമം)
    അഭിപ്രായം പറഞ്ഞതിനു........

    ReplyDelete