Sunday, August 28, 2011

ജീവിതംകമ്പുകള്‍ നിരത്തിക്കയറിട്ടുകെട്ടിയ
മഞ്ചലിന്‍ രൂപമൊന്നുണ്ടാക്കിയവരെല്ലാം,
താങ്ങിയെടുത്തോരാ മൃതമായ ദേഹതെത
യന്‍പോടെ വച്ചവര്‍ ശമഞ്ചമങ്ങിതില്‍.


ദു;ഖഭാരം പേറും ബന്ധുക്കളും പിന്നെ
നാട്ടുകാരും ചേര്‍ന്നു മഞ്ചലു താങ്ങുന്നു
ധൂമം പുകയുന്ന മണ്‍പാത്രം കൊണ്ടൊരു
വൃദ്ധന്‍ നടക്കുന്നു മഞ്ചലിന്‍ മുന്നിലായ്.


ഉള്ളം നുറുങ്ങുന്ന വേദന തേങ്ങലായ്
ഉറ്റവരില്‍ നിന്നു കേട്ടിടാം പിന്നിലായ്,
വീടിന്റെ ആശ്രയം മഞ്ചലേറീടുംബോള്‍
വീണ്ടുമൊരത്താണിയാരാണു നല്‍കുക.


മഞ്ചലിന്‍ യാത്രയവസാനിച്ചീടുന്നു
മന്ദമായൊഴുകുന്ന ഗംഗതന്‍ തീരത്ത്
മഞ്ചലിറക്കിവച്ചീടുന്നു ബന്ധുക്കള്‍
മന്ത്രമോതീടുന്നു അന്ത്യയാത്രക്കയി.


പൂജാരിയോതുന്ന മന്ത്രങ്ങളത്രയു-
മാത്മാവിനുവേണ്ടി മോക്ഷത്തിനായിട്ട്
ദേഹി നഷ്ടപെട്ട ദേഹത്തിന്നൊരു
വിലയേതുമില്ലതു നഷ്ടപ്പെട്ടാല്‍പ്പിന്നെ,


വെള്ളത്തുണിയില്‍ പുതപ്പിച്ച ദേഹത്തെ
വര്‍ണ്ണപ്പൂക്കളാലലങ്കരിച്ചീടുന്നു
മഞ്ചലെടുക്കുന്നു ബന്ധുക്കള്‍ മെല്ല-
യതൊഴുക്കിവിട്ടീടുന്നു ഗംഗതന്‍ ഓളത്തില്‍


പുഴതന്റെ ഹൃദയത്തില്‍ താങ്ങിയൊഴുക്കുന്നു
ജീവനില്ലാത്തൊരാ മനുഷ്യ ശരീരത്തെ.
പിന്തിരിഞ്ഞീടുന്നു ബന്ധുക്കള്‍ നാട്ടുകാര്‍
പിന്നാലെയെത്തിടാനീവഴി മഞ്ചലില്‍,


സന്ന്യാസ ജീവിതം കെട്ടിടുന്ന ചിലര്‍
ദൂരെ പുഴത്തീര ഗുഹകളില്‍ വാഴുന്നു
പഞ്ചാക്ഷരീമന്ത്രമുരുക്കഴിക്കുന്നവര്‍
ഗുഹക്കകത്തുള്ള അഗ്നികുണ്ഡങ്ങളില്‍


ഓളങ്ങളില്‍തത്തിയൊഴുകിയെത്തീടുന്നു
മഞ്ചലിലൊഴുക്കിയ മൃതദേഹമവിടേക്ക്
ഓടിയെത്തീടുന്നു സന്ന്യാസിയായൊരാള്‍
ഓളങ്ങളില്‍ നീങ്ങും മൃതദേഹം കാണ്‍കവെ,


പുഴയിലിറങ്ങി വലിച്ചടുപ്പിച്ചയാള്‍
മഞ്ചലില്‍ ഒഴുകുന്ന മൃതശരീരത്തെ
മണ്ണിലൂടെ വലിച്ചിഴച്ചെത്തിച്ചു
മഞ്ചലില്‍നിന്നു ഗുഹയിലെ പീഠത്തില്‍


പൂജചെയ്തീടുന്ന സന്ന്യാസി തന്നുടെ
കണ്ണുകളിലപ്പോള്‍ ക്രൗര്യം തിളങ്ങുന്നു
പൂജമതിയാക്കിയെഴുന്നേറ്റയാള്‍ പിന്നെ
മൂര്‍ച്ചയേറിയ ഖഡ്ഗമെടുക്കുന്നു


മുറിച്ചെടുക്കുന്നു മൃതദേഹത്തിന്‍ കൈകള്‍
കടിച്ചുപറിക്കുന്നു അഴുകിയ മാംസവും
പച്ചക്കറിയുടെ ലാഘവത്തോടയാള്‍
പാതിയഴുകിയ മാംസം കഴിക്കുന്നു.


കഞ്ചാവു കത്തിച്ചു ഹുക്ക വലിക്കയും
പാതിയഴുകിയ മാംസം കഴിക്കയും
പഞ്ചാക്ഷരീമന്ത്രം ഉച്ചത്തില്‍ച്ചൊല്ലിയും
ഉന്മത്തരായവര്‍ നേരം കഴിക്കുന്നു...........

Monday, March 21, 2011

അവസാനയാത്ര

 

നീ വരുവോളം

നിനക്കായി മാത്രം
ഞാനെന്‍റെ വീട്ടില്‍ തനിച്ചിരുന്നു
ബന്ധുക്കള്‍ ഒന്നുമെന്‍ ഏകാന്ത ജീവിത
യാത്രയില്‍ കൂട്ടായി വന്നതില്ല
നീ മാത്രമാണെന്റെയാശ്രയം എന്ന് ഞാന്‍
ഓരോ മാത്രയും ഓര്‍ത്തിരുന്നു ..
എന്‍ മുന്നിലൂടെ നീ പല വട്ടം പോയിട്ടും
എന്നെ നീ എന്തെ നോക്കിയില്ല
കരുണാര്‍ദ്രമാകും നിന്‍
കരം പിടിച്ചീടുവാന്‍
എന്നുനീയെത്തിടും എന്റെ മുന്നില്‍
അവസാനയാത്രക്കായ്‌ കാത്തിരിക്കുന്നു ഞാന്‍
ജീവിതം നല്‍കിയ സ്വപ്നവുമായ് .....
എസ് കെ പൊട്ടയ്ക്കല്‍

Friday, March 4, 2011

sk pottackal: പ്രണയവഴി

sk pottackal: പ്രണയവഴി: "എന്റെ മുന്നിലുള്ള വഴികളത്രയും നിന്നിലേക്കായിരുന്നു എന്റെ ചിന്തകളുടെ തേര് പാഞ്ഞത് നിന്നിലേക്കായിരുന്നു എന്റെ മനസ്സിന്റെ ചില്ലയില്‍ നമ്മുടെ പ..."

Thursday, February 24, 2011

ഒരുകോടി--.സ്ത്രീധനം....... ആ​‍ത്മഹത്യനേരം വെളുത്തു വരുന്നതേയുളളു.
വരാന്തയില്‍ കിടന്ന പത്രം എടുത്തു വായിക്കാന്‍ തുടങ്ങുംബൊഴാണ് ഭാര്യ ചൂടൊടെ കട്ടന്‍ ചായയുമായി വരുന്നത് [ചൂട് ചായക്കല്ല ഭാര്യക്കാണു].

ഭാര്യയുടെ വായില്‍ നിന്നു വരുന്ന പ്രഭാത പ്രക്ഷേപണതില്‍ നിന്നു രക്ഷപെടാന്‍ ഞാന്‍പത്രതിലെ വാര്‍ത്തകള്‍ക്കിടയിലേക്കു മുങ്ങിത്താണു.

മുങ്ങിത്തപ്പിയപ്പൊള്‍ എനിക്ക് കിട്ടിയ വാര്‍ത്തകളൊന്നും എനിക്ക് ദഹിക്കുന്നതായിരുന്നില്ല.
രാഷ്ട്രീയ നെറികേടുകളുടെ ചൂടുള്ള ചെളിവാരിയെറിയലുകള്‍. അപകടമരണങ്ങളുടെ ചോര ചിന്തിയ ചിത്രങ്ങള്‍. തുടര്‍ക്കഥ പോലെ പീഡനങ്ങളുടെ വാര്‍ത്തകള്‍.
മരണപ്പേജില്‍ ചിരിക്കുന്ന,ആത്മാക്കളുടെ,ജീവിചിരുന്നപ്പോഴെടുത്ത ചിത്രങ്ങള്‍ക്കു താഴെ അവര്‍ക്കു, ജീവിചിരിക്കുന്ന, അവകാശികള്‍ നല്‍കിയ അപദാനങ്ങള്‍..

പേജുകള്‍ മറിയവേ ,കോടികളുടെ നറുക്കെടുപ്പിലേക്ക് എന്റെ കണ്ണുകള്‍പതിഞ്ഞു ഒരാഴ്ച മുമ്പെടുത്ത ബമ്പര്‍ ലോട്ടറിയുടെ കാര്യം അപ്പോഴാണു എനിക്ക് ഓര്‍മ്മ വന്നത്.
ഷര്‍ട്ടിന്റെ പോക്കറ്റിലെ കടലാസ് കഷണങ്ങള്‍ക്കിടയില്‍ നിന്നു ലോട്ടറി തപ്പിയെടുത്ത് പത്രത്തിലെ സമ്മാനം ലഭിച്ച അക്കങ്ങളിലേക്കു നോക്കി.
ഏറ്റവും താഴെയുള്ള സമ്മാനങ്ങളില്‍ നിന്നു മുകളിലേക്ക് നോക്കാം.ഭാഗ്യം താഴെയെങ്ങും എന്റെ നംബറില്ല കാശിനു കുറെ ആവശ്യമുള്ളത് കൊണ്ട് 3-]ം സമ്മാനവും, 2-]ംസമ്മാനവും നോക്കി ഭാഗ്യം അവിടെയുമില്ല .ഇടത്തെക്കയ്യില്‍ നിവര്‍ത്തിപ്പിടിച്ചിരുന്ന ലോറ്ററി ടിക്കറ്റ് ചുരുട്ടിക്കൂട്ടി എറിയാന്‍ നേരം ഒന്നാം സമ്മാനം വെറുതെയൊന്നു നോക്കി. ഒരു സംശയം. ഒന്നുകൂടി നോക്കി. .ചുരുട്ടിക്കൂട്ടിയ ലോട്ടറി നിവര്‍ത്തി വച്ചു വീണ്ടും വീണ്ടും നോക്കി..എനിക്കു അനങ്ങാന്‍ കഴിയുന്നില്ല അതെ എനിക്കു തന്നെ, ഒന്നാം സമ്മാനം എനിക്കു തന്നെ.

സാംബത്തിക ബാധ്യതകള്‍ മൂലം കടം കേറി ഉറക്കം നഷ്ട്ടപ്പെട്ട മാസങ്ങള്‍ക്കൊടുവിലെ ഒരു പ്രഭാതത്തില്‍ ഞാനൊരു കോടീശ്വരനായിരിക്കുന്നു!!!!!!

ചൂടോടെ ചായ തന്ന ഭാര്യക്കു മുന്‍പില്‍ എനിക്കിനി നിവര്‍ന്നു നില്‍ക്കാം...

ഈശ്വരാ............. ഞാനാണിപ്പൊള്‍ ലോകത്തിലെ ഏറ്റ്വും സന്തോഷവാനായ മനുഷ്യന്‍!!! ഇതിലുമപ്പുറം എനിക്കീ ജീവിതത്തില്‍ മറ്റൊന്നും നേടാനില്ല..
ഇതിനു മുന്‍പും ഞാനിതുപോലെ സന്തോഷിച്ചിട്ടുണട്,
എനിക്കൊരു മകനുണ്ടായപ്പോള്‍..
അതിനു മുന്‍പു
ഞാന്‍ വിവാഹിതനായപ്പോള്‍.

ഞാനൊരു ഓട്ടൊ ഡ്രൈവറായിരുന്നു. വളരെ താഴ്ന്ന സാംബത്തിക ചുറ്റുപാടിലായിരുന്നു എന്റെ വിവാഹം.
സ്ത്രീധനമായി ലഭിച്ച മുഴുവന്‍ രൂപക്കും ഞാന്‍ സ്വര്‍ണ്ണം എടുപ്പിച്ചു.

വിവാഹത്തിന്റെ ആദ്യ നാളുകള്‍ വളരെ സന്തോഷമുള്ളതായിരുന്നു.
ഫെയര്‍ ആന്റ് ലവ്ലിയുടെ മണമായിരുന്നു എന്റെ ഭാര്യയുടെ കവിളുകള്‍ക്ക്.
മുല്ലപ്പൂക്കള്‍ വിരിഞ്ഞിരുന്നു അവളുടെ പുഞ്ചിരിയില്‍........
മാസങ്ങള്‍ കഴിയവെ
ജീവിതത്തിനുമേല്‍ കാര്‍മേഘം നിഴല്‍പരത്താന്‍ തുടങ്ങി.

കഷ്ടപ്പാ​‍ടിന്റെയു ദാരിദ്ര്യത്തിന്റേയും വള്ളം കളിക്കിടയില്‍ ജീവിതം തുഴഞൊരു കരയിലെത്തിക്കാന്‍ ഞാന്‍ വളരെ പാട് പെട്ടു.
ഇതിനിടയില്‍ സഹോദരിയുദെ വിവാഹത്തിനു വേണ്ടി വീണ്ടും സാംബത്തിക ബാധ്യത.
ഇതിനൊരു താല്‍കാലിക ആ​‍ശ്വാസത്തിനു ഭാര്യയുടെ ആഭരണങ്ങളില്‍ ചിലതു ഞാന്‍ പണയം വച്ചു.

സഹോദരിയുടെ വിവാഹശേഷമുള്ള എല്ലാ ദിവസങ്ങളിലും ഭാര്യയുടെ പ്രഭാത പ്രക്ഷേപണതില്‍ പണയം വച്ച സ്വര്‍ണ്ണത്തിന്റെ പ്രത്യേക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഒരു തരി സ്വര്‍ണം വാങ്ങാന്‍ കാശില്ലാത്ത ഞാന്‍ ഒരു ജീവിതം സ്വപ്നം കാണാന്‍ കഴിയാത്തവനായി അവതരിപ്പിക്കപ്പെട്ടു.

എന്റെ മനസ്സമാധാനം, എന്റെ മാത്രം മനസ്സമാധാനം നഷ്ട്ടപ്പെടുത്തുന്ന ഒന്നായി ആ സ്വര്‍ണം.
മൗനം ജീവിതത്തില്‍ പലപ്പോഴും സമാധാനത്തിന്റെ ദൂതനായി. എന്നും ഞാന്‍ ഒരു കേള്‍വിക്കാരന്‍ മാത്രമായി.

ജീവിതത്തിന്റെ രണ്ടറ്റവും മാസത്തിന്റെ മുപ്പതു ദിവസ്സക്കണക്കില്‍ കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഞാനൊരു ഉത്തരവാദിത്തമില്ലാത്തവനായി.
സ്വര്‍ണം എന്റെ അഭിമാനത്തിനു മുറിവേല്‍പ്പിക്കാന്‍ തുടങ്ങി.
എന്റെ മനസ്സമാധാനം നഷ്ട്ടപ്പെടാന്‍ തുടങ്ങി. ..

പിന്നെയു പിന്നെയും എന്നെ വിഴുങ്ങാന്‍ ദാരിദ്ര്യം ഒരു കൂട്ടം ബാധ്യതകളുമായി വന്നു.
നടു നിവര്‍ത്താന്‍ നേരം കിട്ടാതെ ഭാരം വലിക്കുന്ന ഒരു വണ്ടിക്കാളയായി ഞാന്‍.

പണയം വച്ച സ്വര്‍ണമെടുക്കാന്‍ ശ്രമിക്കാ​‍ത്ത ഉത്തരവാദിത്തമില്ലാത്ത അച്ചനായി ഞാന്‍ മകനു മുന്‍പില്‍.
വീട്ടില്‍ എന്തു കാര്യം സംസാരിച്ചാലും അവസാനം അതു സ്വര്‍ണത്തില്‍ ചെന്നവസാനിക്കും ....

വിവാഹ ശേഷം ഭാര്യക്കു ഇതുവരെ ഞാന്‍ വാങ്ങി നല്‍കിയിട്ടുള്ള ,ചിലവാക്കിയിട്ടുള്ള തുകയെല്ലാം കൂട്ടിയാല്‍ ഞാന്‍ വാങിയ സ്ത്രീധനത്തേക്കാള്‍. വളരെക്കൂടുതലാണു .
പക്ഷെ അതിലൊന്നും എന്റെ വിയര്‍പ്പിന്റെ വില തെളിയുന്നില്ല. കാരണം അതെല്ലാം ഭര്‍ത്താവെന്ന പുരുഷന്റെ കടമയുടെപേരില്‍ അവഗണിക്കപ്പെട്ടു.

ഭാര്യയുടെ അചന്റെ ഒരു ജീവിത കാലത്തെ മുഴുവന്‍ സംബാദ്യമാണു ആ സ്വര്‍നം .......
ആ സ്വര്‍ണമാണു ഞാന്‍ നിസ്സാരമായി പണയം വെച്ചുകളഞ്ഞതു . ഉത്തരവാദിത്തമില്ലാത്തവന്‍..

കഷ്ട്ടപ്പെടുന്നവന്‍ കല്യാണം കഴിക്കാന്‍ പാടില്ല.
ഭാര്യയുടെ സ്വര്‍ണം പണയം വെക്കാന്‍ പാടില്ല.
ഉത്തരവാദിത്തമില്ലാതെ ഒന്നും ചെയ്യാന്‍ പാടില്ല..........
.....................
മനസ്സാകെ വേദനകൊന്‍ട് നീറുന്നു ..
മാസങ്ങളായി ഉറക്കം നഷ്ട്ട്പ്പെട്ടിട്ട് . '''
ഒന്നിനും മറുപടിപറയാനുള്ള ന്യായം എന്റെ പക്കലില്ല ..
പണമില്ലാത്തവന്‍ പിണം.....
അവനു ജീ​വിക്കാന്‍ അര്‍ഹതയില്ല ...

എന്റെ ചിന്തകള്‍ക്കു തീ പിടിച്ചു ,എങനെയും സ്വര്‍ണം തിരിച്ചെടുക്കണം.. പക്ഷെ എങ്ങനെ ?
ഉറക്കം നഷ്ട്ടപ്പെട്ട രാത്രികള്‍ക്കൊടുവിലൊരു പുലരിയില്‍.... ഞാനൊരു കോടീശ്വരനാകുന്നു.
എനിക്കു ലോട്ടറിയടിച്ചു...

ഭാര്യയുടെ മുന്‍പില്‍ എനിക്കിനി നിവര്‍ന്നു നില്‍ക്കാം ......

പതിവുപോലെ ഞാന്‍ ഓട്ടോയുമായി പോകാനൊരുന്ങ്ങുബൊള്‍ ഭാര്യയുടെ പുച്ചത്തോടെയുള്ള ഒരു നോട്ടം എന്റെ മുഖത്തു വീണു ........
................................
പിറ്റേ ദിവസ്സത്തെ പത്രത്തില്‍ വാര്‍ത്ത വന്നു.

ഓട്ടോക്കാരനു ഒരു കോടിയുടെ ബംബര്‍....

ചിരി തെളിയാത്ത എന്റെ മുഖമുള്ള ചിത്രവും വാര്‍ത്തയും ...
വാര്‍ത്തയില്‍ എന്റെ സാംബത്തിക ബധ്യതയെ കുറിച്ചു പുകഴ്ത്തി എഴുതിയിരിക്കുന്നു
പത്രം കണ്ട ഭാര്യക്കു സന്തോഷം .....
ചൂടുള്ള ചായയുമായി ഭാര്യ... [ചൂടു ചായക്കു തന്നെ].

പ്രഭാത പ്രക്ഷേപണം ഇല്ലാതെ .
കാരണം ഇപ്പോള്‍ ഞാനൊരു കോടീശ്വരനാണു ..
പക്ഷെ അപ്പൊഴും അവളുടെ മുഖത്തു ഞാന്‍ പണയം വച്ച സ്വര്‍ണത്തിന്റെ മഞ്ഞ നിറം ഉണ്ടായിരുന്നു...
എന്റെ മനസ്സു നീറി....
.................
പിന്നീടു സമ്മാനത്തുക കൊണ്ടു ആദ്യം പണയം വച്ച സ്വര്‍ണം എടുത്തു ഭാര്യക്കു കോടുക്കവെ എന്റെ തലയില്‍ നിന്നു വലിയൊരുഭാരം ഇറക്കിവച്ചതു പോലെ എനിക്കു തോന്നി ....
ബാക്കി പണം എങ്ങനെ ചെലവു ചെയ്യണമെന്നു ഭാര്യ എനിക്കു മനസ്സിലാക്കിത്തന്നു .സ്വര്‍ണം ആണു ഏറ്റവും നല്ലതു. വാങ്ങി,, ആവശ്യത്തില്‍ കൂടുതല്‍ ..ഭാര്യയുടെയും ,മകന്റെയും പേരില്‍ നിക്ഷെപം ......
സാംബത്തിക ബാധ്യത എല്ലം തീര്‍ന്നിട്ടും പിന്നെയും പണം ബാക്കി ....

പണം ബാക്കിയായിട്ടും എന്റെ ഹ്രുദയത്തില്‍ പണയം വച്ച സ്വര്‍ണംഏല്‍പ്പിച്ച മുറിവിലൂടെ രക്തം വാര്‍ന്നു കൊന്‍ടിരുന്നു.

പിറ്റേന്നു പത്രം..

ഒരു കോടി ലോട്ടറിയടിച്ച യുവാവു ആത്മഹത്യ ചെയ്തു.

ആത്മഹത്യക്കുറിപ്പു

കോടികള്‍ക്കും മുകളില്‍ സ്ത്രീധനമായി വാങ്ങിയ സ്വര്‍ണം വേദനയാകുന്നു ... അഭിമാനത്തിനേറ്റ മുറിവില്‍നിന്നും ചോരയിറ്റുന്നു .എന്റെ പണത്തിനു അതിനെ മറികടക്കാനാവുന്നില്ല ആരേയും വേദനിപ്പിക്കാനല്ല ,എന്റെ വേദന എനിക്കു സഹിക്കാനാകുന്നില്ല .ജീവിതാവസാനം വരെ ഒരു വിഡ്ഡിയായി ജീവിക്കാതിരിക്കാന്‍....
ഇനിയുള്ള പ്രഭാത പ്രക്ഷേപണങ്ങളല്‍ ഞാന്‍ ഒരു പക്ഷേ ബുധിമാനായി,,,, ഉത്തരവദിത്തമുള്ളവനായി വാഴ്ത്തപ്പെട്ടേക്കാം ..പക്ഷേ എനിക്കതുകേള്‍ക്കണ്ട...
പണമുണ്ടായാലും ജീവിത കാലം മുഴുവന്‍ ഒരിക്കല്‍ ബാധ്യതതയായ സ്വര്‍നതിന്റെ മഞ്ഞ നിറം എന്നെ പിന്‍ തുടരും .................
..ഇനിയുള്ള വഴി .... ഇതാണു ............ മരണം ...........
മാപ്പ് .....മകനോട് ..........മകനോട് മാ​ത്രം.......അച്ചന്‍.............


നിലാവ്


നോവ്‌ കാണുവാന്‍ പുഞ്ചിരി തന്നിട്ട് .
സ്നേഹമെന്ന നിലാവിന്റെ തോണിയില്‍ ,
നക്ഷത്രമാകാന്‍ ക്ഷണിക്കുന്നു
നമ്മുടെ ജീവിതമാകും വേദനയത്രയും ,,,,,,,,,

നിറം


എന്‍റെ സ്വപ്നങ്ങള്‍ക്ക്,
നിറം പകരുവാന്‍...
നീയുണ്ടാവുമെന്നു പറഞ്ഞത്,,
വെറുതെയായിരുന്നുവെന്ന്..
നിറമില്ലാത്ത എന്‍റെ സ്വപ്‌നങ്ങള്‍
സാക്ഷി ................

പ്രണയം


എന്‍റെ കണ്ണില്‍ നിന്ന്
പ്രണയം അടര്‍ത്തിയെടുത്തത് ,
നീലപ്പവാടയുടുത്ത പെണ്‍കുട്ടി.....

എന്നിലെ പ്രണയത്തിന്റെ കുളിര്‍മഴക്ക്‌
കുടപിടിച്ചത്
അവളുടെ പ്രണയചാമരം,

എന്‍റെ പ്രണയത്തിനു
നീല നിറം നല്‍കിയത്
അവളുടെ കണ്ണുകള്‍

എന്‍റെ ശോകഗാനങ്ങള്‍ക്ക്
അവളുടെ മിഴിനീരിന്‍റെ ഹൃദയതാളം

ഞങ്ങളുടെ പ്രണയത്തിനു
തണല്‍ വിരിച്ചത്
മഹാഗണി മരങ്ങളുടെ
കറുത്ത നിഴലുകള്‍

നിഴലുകള്‍ നീളവേ
കാലം .........
വാക്കുകളുടെ ,വാഗ്ദാനങ്ങളുടെ ,
നിറങ്ങളില്‍ മങ്ങലേല്പിച്ചു ....

പ്രണയം നിറമില്ലതായി.......

ആരോ........................ഒരാള്‍,,,


ഞാന്‍ പിറന്ന നിമിഷം മുതല്‍
എന്‍െറ പിന്നാലെയാരോ..........

എന്‍െറ ബാല്യതതില്‍
നടക്കാന്‍ തുടങ്ങിയപ്പോള്‍
ഇടറിവീണ
കാലടികള്‍ക്ക് പിന്നാലെയാരോ...........

യൌവനതതില്‍
കാല്‍പനികതയുടെ നിറച്ചാര്‍തതില്‍
മുങ്ങിനടന്നപ്പോള്‍
നിറമില്ലാതത നിഴലായാരോ...............

(പണയിനിയുടെ മടിതതട്ടില്‍ കിടക്കെ
പാറിവീണ അവളുടെ
ഷാംപൂ മണമുള്ള മുടിയിഴകള്‍
എന്‍റെ മുഖതതുനിന്ന് വകഞ്ഞ്മാറ്റുംബോള്‍
മുകളിലെ ഇലച്ചാര്‍തതുകള്‍ക്കിടയിലാരോ............
...................
.................
നഷ്ട(പണയതതിന്‍റെ
ഇരുള്‍വഴിയിലൂടെ
തനിയെ നടക്കുംപോള്‍
എന്‍െറ പിന്നാലെയാരോ..........

പിന്നീട്,..........

നഷ്ട്ടപ്പെട്ട ജീവിതയാഥാര്‍തഥ്യങ്ങളില്‍
പലപ്പോഴും ഞ്ഞാന്‍ കണ്‍ടിരുന്നു
പിന്നിലൂടെ നടന്നവന്‍റെ
മുന്‍കാഴ്ചകള്‍
.................
കാഴ്ചകള്‍,
എന്‍റെ സുഹൃതതിന്‍റെ
നിലച്ച ഹൃദയതതിന്‍റെ താളമായി.........

അയല്‍ക്കാരന്‍റെ ഞരബിലൂടെ
അതിശക്തമായൊഴുകിയ
രക്തതതിന്‍റെരൂപതതില്‍

പിന്നീടൊരിക്കല്‍....
സാംബതതികബാദ്ധ്യതയുളള,
യുവാവിനും ഭാര്യക്കും മുന്‍പില്‍
ചൂളംവിളിച്ചെതതിയ
തീവണ്ടിയുടെ രൂപതതില്‍..............

സാരിതതുംബില്‍
ജീവിതം തൂക്കിയിട്ട
പെണ്‍കുട്ടിയുടെ
നഷ്ട്ട(പണയതതിന്‍റെ രൂപതതില്‍

അഗ്നിനാളങ്ങള്‍ നക്കിതതുടച്ച
സ്(തീധനതതിന്‍റെ രൂപതതില്‍

ഒരുനിമിഷം കൊണ്‍ട്
നിലക്കുന്ന കാറ്റിന്‍റെ,,,,,,,
തിമര്‍തത്പെയ്യുന്ന മഴയുടെ.............
നെഞ്ചു പിളര്‍ക്കുന്ന ഇടിമിന്നലിന്‍റ രൂപതതില്‍..........................

പിന്നെയും...... പിന്നെയും......
പല പല രൂപതതില്‍

നമുക്കും ഇതുപോലൊരു വഴി കരുതിവച്ച്............
ആരെയും അറിയിക്കാതെ..........

നമുക്ക് പിന്നിലൂടൊരാള്‍.................................

ആതിര


ആര്‍ദ്ര നിലാവിന്റെ ആലിംഗനത്തില്‍
ആതിരപ്പെണ്ണ് തുടുത്തുനിന്നു

സൗമ്യമായൊഴുകും കാട്ടാറിന്‍ സുന്ദര
സംഗീതമവളില്‍ അലിഞ്ഞു ചേര്‍ന്നു

വിണ്ണിലെ ഗന്ധര്‍വന്‍ മീട്ടിയ തന്നുടെ
വീണതന്‍ ശ്രുതിയില്‍ ലയിച്ചപോലെ

പാതിയടഞ്ഞ മിഴികളുമായവള്‍
പാതിരാവിന്‍ ലജ്ജയില്‍ നനഞ്ഞു

നാണത്തില്‍ മുങ്ങിയ നീല നിലാവൊരു
മേഘത്തിന്‍ പിന്നില്‍ മറഞ്ഞനേരം

ലാസ്യഭാവങ്ങള്‍ നിറഞ്ഞമുഖമൊരു
ആലസ്യമാര്‍ന്നു തുടുത്തുനിന്നു.............

അഗ്നിശുദ്ധി

തിരിച്ചെടുക്കുകെന്‍ കണ്ണുകള്‍ തന്‍ കാഴ്ച,
കാണാതിരിക്കുവാന്‍ കണ്ണീരിന്‍ കഴ്ചകള്‍.

കൊട്ടിയടക്കുകെന്‍ കേള്‍ വിതന്‍ ശ്രീലകം,
കേള്‍ക്കാതിരിക്കുവാന്‍ ജീവന്റെ നിലവിളി.

വെട്ടിയെടുക്കുകെന്‍ ബലിഷ്ഠമാം കൈയ്യുകള്‍,
ആപത്തിലൊരു താങ്ങ് നല്‍കുവാന്‍ വയ്യെങ്കില്‍.

വെട്ടിയെറിയുകെന്‍ കാലുകള്‍ രണ്‍ടുമീ,
ഭൂമിക്ക് ഭാരമായ് കാലുകളെന്തിനു.

തുരന്നെടുക്കുകെന്‍ ഹൃദയമതേത്,
ശിലയാണു കരിങ്കല്ലാണോയെന്നറിയുവാന്‍.

മനസ്സെന്ന വസ്തുവുണ്ടൊയെന്നറിയുവാന്‍,
മാന്തിപ്പൊളിക്കുകെന്‍ നെഞ്ഞകമത്രയും.

കാണുവാന്‍ കഴിയില്ല മൂല്യങ്ങളൊന്നുമീ,
കാഴ്ചവസ്തുവാം ജീവന്റെ കൂടിതില്‍.

അഗ്നിക്കു നല്‍കുകെന്‍ ശരീരമത്രയും
പുനര്‍ജനിക്കുവാന്‍ അഗ്നിശുദ്ധിയാല്‍.........

ഒരു മിസ്സ്ഡ് കോളും നക്ഷത്രങ്ങളും


ഞാനൊരു സ്റ്റാര്‍ ആണ് എന്ന് വെച്ചാല്‍ നക്ഷത്രം.എനിക്ക് പതിനാറു വയസ്സ് കഴിഞ്ഞു. സുന്ദരിയാണ്‌ .എന്റെ കാഴ്ച്ചയില്‍ നിങ്ങള്‍ എന്നില്‍ നിന്നും വളരെ താഴെയാണ് . വളരെ വളരെ താഴെ.
കാരണം .........
നിങ്ങള്‍ വായിക്കുന്ന എന്റെ കഥ നിങ്ങളിലെക്കെത്തിക്കുന്ന ഇന്റര്‍നെറ്റ്‌ സിഗ്നലുകള്‍ സ്വീകരിക്കുന്ന സാറ്റലൈട്ടുകള്‍ക്കും വളരെ മുകളിലാണ് എന്റെ സ്ഥാനം.
കാരണം .........
ഞാനൊരു സ്റ്റാര്‍ ആണ് എന്ന് വെച്ചാല്‍ നക്ഷത്രം.
പതിനാറു വയസ്സ് കഴിഞ്ഞ, സുന്ദരിയായ ......... നക്ഷത്രം...
കോടാനുകോടി പ്രകാശവര്‍ഷങ്ങള്‍ക്കും അപ്പുറമുള്ള നക്ഷത്രമാകാന്‍ എനിക്ക് വേണ്ടി വന്നത് വെറും പതിനാറു വര്‍ഷങ്ങള്‍ മാത്രം.
നോക്കൂ നിങ്ങളിപ്പോള്‍ എന്റെ കാഴ്ചയിലൂടെ സൂന്യാകാശത്തിനും അപ്പുറത്തുനിന്നും ഭൂമിയിലെ പാവക്ക പോലെ കിടക്കുന്ന കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിലെ എന്റെ കുട്ടിക്കാലമാണ് കാണുന്നത് .
കണ്ടില്ലേ സുന്ദരമായോഴുകുന്ന പുഴയും .നിറയെ മരങ്ങളും ,തെങ്ങുകളും, കവുങ്ങുകളും,മലകളും,കുന്നുകളും,ചെടികളും പൂക്കളും,അമ്പലവും,ആമ്പല്‍ക്കുളവും,അങ്ങനെയങ്ങനെ ഗൃഹാതുരതയുണര്‍തുന്ന കാഴ്ചകളുള്ള ഗ്രാമം.
ഗ്രാമത്തിലേക്ക്...എന്നിലേക്ക്‌ , ആധുനികതയുടെ,നാഗരികതയുടെ യാന്ത്രിക മുഖങ്ങള്‍ വരുന്നതിനു മുന്‍പ് വരെ എന്റെ വീട് എനിക്ക് സ്നേഹക്കൂടായിരുന്നു...........
എപ്പോഴാണ് എനിക്കത് നഷ്ടപ്പെട്ടത് ........
നോക്കൂ ദാ എന്റെ അച്ഛന്‍ ഒരു ടി വി കൊണ്ട് വരുന്നത് കണ്ടില്ലേ ഇതിലൂടെയാണ് പുറം ലോകത്തെ വര്‍ണാഭമായ കാഴ്ചകള്‍ എന്നിലേക്ക്‌ വരുന്നത്.
ടി വി ഞങ്ങളെ ഒരു വീടിനകത്തെ അപരിചിതരാക്കി മാറ്റി.
നോക്കൂ, പ്ലസ്‌ വണ്ണിനു ചേര്‍ന്ന ഒരു കുട്ടിയാണ് ഞാനിപ്പോള്‍.
സ്കൂള്‍ വിട്ടു വന്നാല്‍ ഞാനെന്റെ യൂണിഫോം പോലും മാറാതെ ടി വി യിലേക്ക് കയറിപ്പോകും. പിന്നീട് പണി കഴിഞ്ഞു വരുന്ന അച്ഛനും അമ്മയും ..........ഇടയിലെപ്പോഴോ ഓരോരുത്തരായി ടി വി യില്‍ നിന്നിറങ്ങി വന്നു ഭക്ഷണം കഴിക്കും.പിന്നീട് ടി വിയിലേക്കും.പിന്നെ ഉറക്കത്തിലേക്കും ..
ഇപ്പോള്‍ നിങ്ങള്‍ കാണുന്നത് അച്ഛനോട് പറഞ്ഞ് ഞാന്‍ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിക്കുന്നതാണ്.ഫോണില്‍ കണക്കു കൂട്ടാം,സ്പെഷ്യല്‍ ക്ലാസ് ഉണ്ടെങ്കില്‍ താമസിച്ചുപോയാല്‍ വിളിച്ചു പറയാം എന്നൊക്കെയാണ് എന്റെ പക്ഷം.പാവം അച്ഛന്‍ അത് ശരി വെയ്ക്കുന്നു പ്ലസ്‌ വണ്ണിനു പഠിക്കുന്ന മകള്‍ പറയുന്നതാണ് കാര്യം.പഠനം താഴേക്കു പോകുന്നത് കണക്കു കൂട്ടാന്‍ സൌകര്യമില്ലാത്ത ഫോണില്ലാത്തത് കൊണ്ട് തന്നെ.
ഇപ്പോള്‍ നിങ്ങള്‍ കാണുന്ന കാഴ്ചയില്‍ സ്കൂളില്‍ നിന്ന് വരുന്ന ഞാന്‍ കയറിപ്പോകുന്നത്‌ ടി വിയിലേക്കല്ല മൊബൈല്‍ ഫോണിനുള്ളിലേക്കാണ് ഇനി ഇതിനുള്ളില്‍ നിന്ന് പുറത്തു വരാന്‍ മൂന്നു നാല് മണിക്കൂറെടുക്കും .........
അപ്പോഴേക്കും നമുക്കൊരു ഫ്ലാഷ് ബാക്ക് ലേക്ക് പോകാം ..
ഫ്ലാഷ് ബാക്ക് ,,,
ക്ലാസ്സ്‌ റൂം .ഇന്റെര്‍വെല്‍ സമയം ...
ചുരിദാറിന്റെ പോക്കറ്റി ലിരുന്നു വിറയ്ക്കുന്ന ഫോണ്‍ .,
നോക്കുമ്പോള്‍ പരിചയമില്ലാത്ത നമ്പര്‍
ഓഫ്‌ ചെയ്യുന്നു .
വീണ്ടും വിറയ്ക്കുന്ന ഫോണ്‍.
വീണ്ടും ...വീണ്ടും..
,നോക്കൂ ഞാന്‍ ഫോണ്‍ അറ്റെന്ടു ചെയ്യുന്നു
ഹലോ ...........സോറി റോങ്ങ്‌ നമ്പര്‍
ഫ്ലാഷ് ബാക്കില്‍ ഒരാഴ്ച കഴിയുമ്പോഴേക്കും റോങ്ങ്‌ നമ്പറില്‍ നിന്നും സുമുഖനായ (നിങ്ങള്‍ക്ക് ആളെ കാണാന്‍ കഴിയില്ല പക്ഷെ ശബ്ദം കൊണ്ട് ആളൊരു സുമുഖനാണെന്ന് ഞാന്‍ ഉറപ്പിച്ചു} യുവാവ്‌ ഇറങ്ങി വരുന്നു.പിന്നീടൊരിക്കല്‍ സ്കൂളിലേക്കുള്ള വഴിയരികില്‍ ബൈക്കില്‍കാത്തു നില്‍ക്കുന്ന യുവാവ് ....
പല ദിവസങ്ങളിലെ കാത്തു നില്പിന് ഒടുവില്‍ ഞാനതാ ബൈകിനു പിന്നില്‍ കയറി പോകുന്നു.
നോക്കൂ ഞാനെത്ര മാറിയിരിക്കുന്നു അല്ലെ ?
ടി വി യിലേക്ക് കയറിപ്പോയ അച്ഛനും, അമ്മയും സ്നേഹമില്ലാതവരായി .തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം.ഫോണ്‍ ചെയ്താല്‍ (മണിക്കൂറുകള്‍}കുറ്റം.വീട്ടില്‍ പണിയൊന്നും ചെയ്യാതിരുന്നാല്‍ കുറ്റം {ഞാന്‍ പഠിക്കുന്ന? കുട്ടിയല്ലേ }..
ഓണ പ്പരീക്ഷയുടെ ദിവസങ്ങളില്‍ എന്റെ പുസ്തകത്താളുകളില്‍ സുമുഖനായ യുവാവ്‌ പുഞ്ചിരിച്ചു അക്ഷരങ്ങളിലേക്ക് ആ ചിരി പടര്‍ന്നു ആ ചിരിയുടെ മാസ്മരികതയില്‍ ഞാന്‍.........ഫോണിനു ഉള്ളിലേക്ക് കയറിപ്പോയി ..മണിക്കൂറുകള്‍ക്കു ശേഷം ..ചെവി പൊള്ളിക്കുന്ന ഫോണി നുള്ളില്‍ നിന്നും ഞാന്‍ പുറത്തു വരുന്നു ..പുതിയൊരു തീരുമാനവുമായി ..
നോക്കൂ ഇപ്പോള്‍ ,ഈ നിമിഷം മുതല്‍ ഞാനൊരു മുതിര്‍ന്ന ?സ്ത്രീയായി !!!കാരണം ഞങ്ങളിപ്പോള്‍ ഒരു തീരുമാനമെടുത്തു...... നാളെ ...ഞങ്ങള്‍ ? രജിസ്ടര്‍ വിവാഹം ചെയ്യും .
ഇങ്ങനൊരു തീരുമാനം എന്നെപ്പോലെ ഒരു മുതിര്‍ന്ന സ്ത്രീക്കല്ലേ എടുക്കാന്‍ പറ്റൂ .
ഇപ്പോള്‍ നിങ്ങള്‍ കാണുന്നത് വിവാഹം രജിസ്ടര്‍ ചെയ്യുന്നതിന്റെ നേര്‍ക്കാഴ്ച ...
സ്ഥലം -ഒരു വീട് -തല്‍ക്കാലം അതിനെ പകല്‍ വീട് എന്ന് വിളിക്കാം {രജിസ്ടര്‍ ഓഫീസ് അല്ല }
കാരണം സംഭവം ആരും അറിയരുത് .
രാജ്സ്ട്രരെ യുവാവ്‌ കാശ് കൊടുത്തു വിളിച്ചുകൊണ്ടു വരും .
മാല, ബൊക്കെ, സാക്ഷികള്‍ എല്ലാം റെഡി .
അതാ രജിസ്ട്രാര്‍ വരുന്നു .
ബുക്ക് -വരന്‍ - ഒപ്പ്
വധു - ഒപ്പ്
സാക്ഷികള്‍-1-ഒപ്പ്
2-ഒപ്പ്
നാണം കൊണ്ട് തുടുത്ത മുഖവുമായി 16-കാരിയായ മുതിര്‍ന്ന സ്ത്രീയായ സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള വധു ?
അതാ ദാമ്പത്യത്തിന്റെ പ്രതീകമായി താലി അണിയിക്കുന്ന യുവാവ്‌. പരസ്പരം മാല അണിയിക്കുന്ന ക്ലോസീപ്പു സീന്‍
ചായ .,ബിസ്കറ്റ് ....
ശുഭം ................
വൈകിട്ട് ,
പതിനാറുകാരിയായ് , വിദ്യാര്തിനിയായിഞാന്‍ വീട്ടിലേക്കു ,..പിന്നീട് ഫോണി ലേക്ക് .........
പിന്നീടുള്ള എന്റെ ദിവസ്സങ്ങള്‍ക്ക് നിറങ്ങള്‍ പലതായിരുന്നു ..
ദിവസ്സവും സ്കൂളി ലെക്കായി വീട്ടില്‍ നിന്നിറങ്ങുന്ന എന്നെ നിങ്ങള്‍ കാണുന്നത് ഉച്ച വരെ സ്കൂളിലും ഉച്ച കഴിഞ്ഞു പകല്‍ വീട്ടിലുമാണ് .കാരണം ഞാനൊരു മുതിര്‍ന്ന സ്ത്രീയായി കഴിഞ്ഞു .ഒരു കുടുംബിനി !!!!!
ഇപ്പോള്‍ എന്റെ കാഴ്ചയിലൂടെ നക്ഷത്രങ്ങള്‍ തെളിഞ്ഞ വീടുകള്‍ കാണാം ക്രിസ്മസ് രാവിനെ വരവേല്‍ക്കാന്‍ എന്റെ ഗ്രാമം ആഹ്ലാദത്തിലാണ് .കാണുന്നില്ലേ ...
ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്കായി ഗ്രാമം ആഹ്ലാദത്തില്‍ മുങ്ങുമ്പോള്‍ എന്റെയുള്ളിലും ഒരു കുഞ്ഞു പിറവിയെ ടുക്കുന്നത്തിന്റെ ആഹ്ലാദം .
ആ സന്തോഷത്തില്‍ ഞാന്‍ ഫോണി നുള്ളിലേക്ക് കയറിപ്പോകുന്നു മണിക്കൂറുകള്‍ക്കു ശേഷം,എന്റെയുള്ളിലെ കുഞ്ഞു നക്ഷത്രത്തിന്റെ കാല്‍ പിടിച്ചു തരയിലടിക്കാന്‍ നില്‍ക്കുന്ന കംസനായി മാറിയ സുമുഖനായ? യുവാവിന്റെ നേര്‍ക്ക്‌ ,ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു പോയ കൊച്ചു കുട്ടയുടെ പകപ്പോടെ തേങ്ങുന്ന എന്നെ നിങ്ങള്‍കാണാം,.
ഞാനിനി എന്ത് ചെയ്യും ....
എന്റെ കാല്‍ക്കീഴില്‍ നിന്ന് മണ്ണ് ഒളിച്ചു പോകുന്നു .തടയാന്‍ എനിക്ക് കഴിയുന്നില്ല
തീരുമാനം ഉടന്‍ വേണം
ഞാന്‍ എന്നോട് പറയുന്നത് കേള്‍ക്കുന്നില്ലേ ,
16 - വര്ഷം മാതാപിതാക്കള്‍ നല്‍കിയ സ്നേഹത്തിനു ഞാന്‍ നല്‍കിയ വില ....
ഒരു റോങ്ങ്‌ നമ്പറിനു ഞാന്‍ നല്‍കേണ്ടിവന്ന വില .........
ഒരു നക്ഷത്രം ............
ഇപ്പോള്‍ ആകാശത്ത് ഞാനൊരു സ്റ്റാര്‍ ആണ് എന്ന് വെച്ചാല്‍ നക്ഷത്രം.
ഒരു നക്ഷത്രം
എനിക്ക് മുമ്പേ ഒരു റോങ്ങ്‌ നമ്പറില്‍ ജീവിതം നക്ഷത്രമാക്കിയവരുടെ കൂട്ടത്തിലെ അവസാന നക്ഷത്രം
നാളെ .......എനിക്ക് പിന്നാലെ ആര് ?................
എനിക്ക് കാണാം എനിക്കുമുന്നിലെ സാറ്റലൈട്ടുകളിലൂടെ എനിക്ക് പിന്നാലെ ഒരു നക്ഷത്ര സമൂഹമുണ്ടാക്കാന്‍ പോന്ന റോങ്ങ്‌ നമ്പരുകളുടെ മിന്നല്‍ പിണരുകള്‍ അങ്ങ് താഴെ ഭൂമിയില്‍ എന്റെ പ്രായമുള്ള പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണിലൂടെ അവരുടെ ഹൃദയത്തിന്റെ സ്നേഹ ജാലകം തുറക്കുന്ന കാഴ്ച ...........
തടയാനെനിക്കാകില്ലല്ലോ ......ഞാന്‍,.... ഞാനൊരു നക്ഷത്രമല്ലേ.... നിങ്ങള്ക്ക് മുമ്പേ പോന്ന
വെറുമൊരു നക്ഷത്രം ..................