Thursday, February 24, 2011

ഒരുകോടി--.സ്ത്രീധനം....... ആ​‍ത്മഹത്യനേരം വെളുത്തു വരുന്നതേയുളളു.
വരാന്തയില്‍ കിടന്ന പത്രം എടുത്തു വായിക്കാന്‍ തുടങ്ങുംബൊഴാണ് ഭാര്യ ചൂടൊടെ കട്ടന്‍ ചായയുമായി വരുന്നത് [ചൂട് ചായക്കല്ല ഭാര്യക്കാണു].

ഭാര്യയുടെ വായില്‍ നിന്നു വരുന്ന പ്രഭാത പ്രക്ഷേപണതില്‍ നിന്നു രക്ഷപെടാന്‍ ഞാന്‍പത്രതിലെ വാര്‍ത്തകള്‍ക്കിടയിലേക്കു മുങ്ങിത്താണു.

മുങ്ങിത്തപ്പിയപ്പൊള്‍ എനിക്ക് കിട്ടിയ വാര്‍ത്തകളൊന്നും എനിക്ക് ദഹിക്കുന്നതായിരുന്നില്ല.
രാഷ്ട്രീയ നെറികേടുകളുടെ ചൂടുള്ള ചെളിവാരിയെറിയലുകള്‍. അപകടമരണങ്ങളുടെ ചോര ചിന്തിയ ചിത്രങ്ങള്‍. തുടര്‍ക്കഥ പോലെ പീഡനങ്ങളുടെ വാര്‍ത്തകള്‍.
മരണപ്പേജില്‍ ചിരിക്കുന്ന,ആത്മാക്കളുടെ,ജീവിചിരുന്നപ്പോഴെടുത്ത ചിത്രങ്ങള്‍ക്കു താഴെ അവര്‍ക്കു, ജീവിചിരിക്കുന്ന, അവകാശികള്‍ നല്‍കിയ അപദാനങ്ങള്‍..

പേജുകള്‍ മറിയവേ ,കോടികളുടെ നറുക്കെടുപ്പിലേക്ക് എന്റെ കണ്ണുകള്‍പതിഞ്ഞു ഒരാഴ്ച മുമ്പെടുത്ത ബമ്പര്‍ ലോട്ടറിയുടെ കാര്യം അപ്പോഴാണു എനിക്ക് ഓര്‍മ്മ വന്നത്.
ഷര്‍ട്ടിന്റെ പോക്കറ്റിലെ കടലാസ് കഷണങ്ങള്‍ക്കിടയില്‍ നിന്നു ലോട്ടറി തപ്പിയെടുത്ത് പത്രത്തിലെ സമ്മാനം ലഭിച്ച അക്കങ്ങളിലേക്കു നോക്കി.
ഏറ്റവും താഴെയുള്ള സമ്മാനങ്ങളില്‍ നിന്നു മുകളിലേക്ക് നോക്കാം.ഭാഗ്യം താഴെയെങ്ങും എന്റെ നംബറില്ല കാശിനു കുറെ ആവശ്യമുള്ളത് കൊണ്ട് 3-]ം സമ്മാനവും, 2-]ംസമ്മാനവും നോക്കി ഭാഗ്യം അവിടെയുമില്ല .ഇടത്തെക്കയ്യില്‍ നിവര്‍ത്തിപ്പിടിച്ചിരുന്ന ലോറ്ററി ടിക്കറ്റ് ചുരുട്ടിക്കൂട്ടി എറിയാന്‍ നേരം ഒന്നാം സമ്മാനം വെറുതെയൊന്നു നോക്കി. ഒരു സംശയം. ഒന്നുകൂടി നോക്കി. .ചുരുട്ടിക്കൂട്ടിയ ലോട്ടറി നിവര്‍ത്തി വച്ചു വീണ്ടും വീണ്ടും നോക്കി..എനിക്കു അനങ്ങാന്‍ കഴിയുന്നില്ല അതെ എനിക്കു തന്നെ, ഒന്നാം സമ്മാനം എനിക്കു തന്നെ.

സാംബത്തിക ബാധ്യതകള്‍ മൂലം കടം കേറി ഉറക്കം നഷ്ട്ടപ്പെട്ട മാസങ്ങള്‍ക്കൊടുവിലെ ഒരു പ്രഭാതത്തില്‍ ഞാനൊരു കോടീശ്വരനായിരിക്കുന്നു!!!!!!

ചൂടോടെ ചായ തന്ന ഭാര്യക്കു മുന്‍പില്‍ എനിക്കിനി നിവര്‍ന്നു നില്‍ക്കാം...

ഈശ്വരാ............. ഞാനാണിപ്പൊള്‍ ലോകത്തിലെ ഏറ്റ്വും സന്തോഷവാനായ മനുഷ്യന്‍!!! ഇതിലുമപ്പുറം എനിക്കീ ജീവിതത്തില്‍ മറ്റൊന്നും നേടാനില്ല..
ഇതിനു മുന്‍പും ഞാനിതുപോലെ സന്തോഷിച്ചിട്ടുണട്,
എനിക്കൊരു മകനുണ്ടായപ്പോള്‍..
അതിനു മുന്‍പു
ഞാന്‍ വിവാഹിതനായപ്പോള്‍.

ഞാനൊരു ഓട്ടൊ ഡ്രൈവറായിരുന്നു. വളരെ താഴ്ന്ന സാംബത്തിക ചുറ്റുപാടിലായിരുന്നു എന്റെ വിവാഹം.
സ്ത്രീധനമായി ലഭിച്ച മുഴുവന്‍ രൂപക്കും ഞാന്‍ സ്വര്‍ണ്ണം എടുപ്പിച്ചു.

വിവാഹത്തിന്റെ ആദ്യ നാളുകള്‍ വളരെ സന്തോഷമുള്ളതായിരുന്നു.
ഫെയര്‍ ആന്റ് ലവ്ലിയുടെ മണമായിരുന്നു എന്റെ ഭാര്യയുടെ കവിളുകള്‍ക്ക്.
മുല്ലപ്പൂക്കള്‍ വിരിഞ്ഞിരുന്നു അവളുടെ പുഞ്ചിരിയില്‍........
മാസങ്ങള്‍ കഴിയവെ
ജീവിതത്തിനുമേല്‍ കാര്‍മേഘം നിഴല്‍പരത്താന്‍ തുടങ്ങി.

കഷ്ടപ്പാ​‍ടിന്റെയു ദാരിദ്ര്യത്തിന്റേയും വള്ളം കളിക്കിടയില്‍ ജീവിതം തുഴഞൊരു കരയിലെത്തിക്കാന്‍ ഞാന്‍ വളരെ പാട് പെട്ടു.
ഇതിനിടയില്‍ സഹോദരിയുദെ വിവാഹത്തിനു വേണ്ടി വീണ്ടും സാംബത്തിക ബാധ്യത.
ഇതിനൊരു താല്‍കാലിക ആ​‍ശ്വാസത്തിനു ഭാര്യയുടെ ആഭരണങ്ങളില്‍ ചിലതു ഞാന്‍ പണയം വച്ചു.

സഹോദരിയുടെ വിവാഹശേഷമുള്ള എല്ലാ ദിവസങ്ങളിലും ഭാര്യയുടെ പ്രഭാത പ്രക്ഷേപണതില്‍ പണയം വച്ച സ്വര്‍ണ്ണത്തിന്റെ പ്രത്യേക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഒരു തരി സ്വര്‍ണം വാങ്ങാന്‍ കാശില്ലാത്ത ഞാന്‍ ഒരു ജീവിതം സ്വപ്നം കാണാന്‍ കഴിയാത്തവനായി അവതരിപ്പിക്കപ്പെട്ടു.

എന്റെ മനസ്സമാധാനം, എന്റെ മാത്രം മനസ്സമാധാനം നഷ്ട്ടപ്പെടുത്തുന്ന ഒന്നായി ആ സ്വര്‍ണം.
മൗനം ജീവിതത്തില്‍ പലപ്പോഴും സമാധാനത്തിന്റെ ദൂതനായി. എന്നും ഞാന്‍ ഒരു കേള്‍വിക്കാരന്‍ മാത്രമായി.

ജീവിതത്തിന്റെ രണ്ടറ്റവും മാസത്തിന്റെ മുപ്പതു ദിവസ്സക്കണക്കില്‍ കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഞാനൊരു ഉത്തരവാദിത്തമില്ലാത്തവനായി.
സ്വര്‍ണം എന്റെ അഭിമാനത്തിനു മുറിവേല്‍പ്പിക്കാന്‍ തുടങ്ങി.
എന്റെ മനസ്സമാധാനം നഷ്ട്ടപ്പെടാന്‍ തുടങ്ങി. ..

പിന്നെയു പിന്നെയും എന്നെ വിഴുങ്ങാന്‍ ദാരിദ്ര്യം ഒരു കൂട്ടം ബാധ്യതകളുമായി വന്നു.
നടു നിവര്‍ത്താന്‍ നേരം കിട്ടാതെ ഭാരം വലിക്കുന്ന ഒരു വണ്ടിക്കാളയായി ഞാന്‍.

പണയം വച്ച സ്വര്‍ണമെടുക്കാന്‍ ശ്രമിക്കാ​‍ത്ത ഉത്തരവാദിത്തമില്ലാത്ത അച്ചനായി ഞാന്‍ മകനു മുന്‍പില്‍.
വീട്ടില്‍ എന്തു കാര്യം സംസാരിച്ചാലും അവസാനം അതു സ്വര്‍ണത്തില്‍ ചെന്നവസാനിക്കും ....

വിവാഹ ശേഷം ഭാര്യക്കു ഇതുവരെ ഞാന്‍ വാങ്ങി നല്‍കിയിട്ടുള്ള ,ചിലവാക്കിയിട്ടുള്ള തുകയെല്ലാം കൂട്ടിയാല്‍ ഞാന്‍ വാങിയ സ്ത്രീധനത്തേക്കാള്‍. വളരെക്കൂടുതലാണു .
പക്ഷെ അതിലൊന്നും എന്റെ വിയര്‍പ്പിന്റെ വില തെളിയുന്നില്ല. കാരണം അതെല്ലാം ഭര്‍ത്താവെന്ന പുരുഷന്റെ കടമയുടെപേരില്‍ അവഗണിക്കപ്പെട്ടു.

ഭാര്യയുടെ അചന്റെ ഒരു ജീവിത കാലത്തെ മുഴുവന്‍ സംബാദ്യമാണു ആ സ്വര്‍നം .......
ആ സ്വര്‍ണമാണു ഞാന്‍ നിസ്സാരമായി പണയം വെച്ചുകളഞ്ഞതു . ഉത്തരവാദിത്തമില്ലാത്തവന്‍..

കഷ്ട്ടപ്പെടുന്നവന്‍ കല്യാണം കഴിക്കാന്‍ പാടില്ല.
ഭാര്യയുടെ സ്വര്‍ണം പണയം വെക്കാന്‍ പാടില്ല.
ഉത്തരവാദിത്തമില്ലാതെ ഒന്നും ചെയ്യാന്‍ പാടില്ല..........
.....................
മനസ്സാകെ വേദനകൊന്‍ട് നീറുന്നു ..
മാസങ്ങളായി ഉറക്കം നഷ്ട്ട്പ്പെട്ടിട്ട് . '''
ഒന്നിനും മറുപടിപറയാനുള്ള ന്യായം എന്റെ പക്കലില്ല ..
പണമില്ലാത്തവന്‍ പിണം.....
അവനു ജീ​വിക്കാന്‍ അര്‍ഹതയില്ല ...

എന്റെ ചിന്തകള്‍ക്കു തീ പിടിച്ചു ,എങനെയും സ്വര്‍ണം തിരിച്ചെടുക്കണം.. പക്ഷെ എങ്ങനെ ?
ഉറക്കം നഷ്ട്ടപ്പെട്ട രാത്രികള്‍ക്കൊടുവിലൊരു പുലരിയില്‍.... ഞാനൊരു കോടീശ്വരനാകുന്നു.
എനിക്കു ലോട്ടറിയടിച്ചു...

ഭാര്യയുടെ മുന്‍പില്‍ എനിക്കിനി നിവര്‍ന്നു നില്‍ക്കാം ......

പതിവുപോലെ ഞാന്‍ ഓട്ടോയുമായി പോകാനൊരുന്ങ്ങുബൊള്‍ ഭാര്യയുടെ പുച്ചത്തോടെയുള്ള ഒരു നോട്ടം എന്റെ മുഖത്തു വീണു ........
................................
പിറ്റേ ദിവസ്സത്തെ പത്രത്തില്‍ വാര്‍ത്ത വന്നു.

ഓട്ടോക്കാരനു ഒരു കോടിയുടെ ബംബര്‍....

ചിരി തെളിയാത്ത എന്റെ മുഖമുള്ള ചിത്രവും വാര്‍ത്തയും ...
വാര്‍ത്തയില്‍ എന്റെ സാംബത്തിക ബധ്യതയെ കുറിച്ചു പുകഴ്ത്തി എഴുതിയിരിക്കുന്നു
പത്രം കണ്ട ഭാര്യക്കു സന്തോഷം .....
ചൂടുള്ള ചായയുമായി ഭാര്യ... [ചൂടു ചായക്കു തന്നെ].

പ്രഭാത പ്രക്ഷേപണം ഇല്ലാതെ .
കാരണം ഇപ്പോള്‍ ഞാനൊരു കോടീശ്വരനാണു ..
പക്ഷെ അപ്പൊഴും അവളുടെ മുഖത്തു ഞാന്‍ പണയം വച്ച സ്വര്‍ണത്തിന്റെ മഞ്ഞ നിറം ഉണ്ടായിരുന്നു...
എന്റെ മനസ്സു നീറി....
.................
പിന്നീടു സമ്മാനത്തുക കൊണ്ടു ആദ്യം പണയം വച്ച സ്വര്‍ണം എടുത്തു ഭാര്യക്കു കോടുക്കവെ എന്റെ തലയില്‍ നിന്നു വലിയൊരുഭാരം ഇറക്കിവച്ചതു പോലെ എനിക്കു തോന്നി ....
ബാക്കി പണം എങ്ങനെ ചെലവു ചെയ്യണമെന്നു ഭാര്യ എനിക്കു മനസ്സിലാക്കിത്തന്നു .സ്വര്‍ണം ആണു ഏറ്റവും നല്ലതു. വാങ്ങി,, ആവശ്യത്തില്‍ കൂടുതല്‍ ..ഭാര്യയുടെയും ,മകന്റെയും പേരില്‍ നിക്ഷെപം ......
സാംബത്തിക ബാധ്യത എല്ലം തീര്‍ന്നിട്ടും പിന്നെയും പണം ബാക്കി ....

പണം ബാക്കിയായിട്ടും എന്റെ ഹ്രുദയത്തില്‍ പണയം വച്ച സ്വര്‍ണംഏല്‍പ്പിച്ച മുറിവിലൂടെ രക്തം വാര്‍ന്നു കൊന്‍ടിരുന്നു.

പിറ്റേന്നു പത്രം..

ഒരു കോടി ലോട്ടറിയടിച്ച യുവാവു ആത്മഹത്യ ചെയ്തു.

ആത്മഹത്യക്കുറിപ്പു

കോടികള്‍ക്കും മുകളില്‍ സ്ത്രീധനമായി വാങ്ങിയ സ്വര്‍ണം വേദനയാകുന്നു ... അഭിമാനത്തിനേറ്റ മുറിവില്‍നിന്നും ചോരയിറ്റുന്നു .എന്റെ പണത്തിനു അതിനെ മറികടക്കാനാവുന്നില്ല ആരേയും വേദനിപ്പിക്കാനല്ല ,എന്റെ വേദന എനിക്കു സഹിക്കാനാകുന്നില്ല .ജീവിതാവസാനം വരെ ഒരു വിഡ്ഡിയായി ജീവിക്കാതിരിക്കാന്‍....
ഇനിയുള്ള പ്രഭാത പ്രക്ഷേപണങ്ങളല്‍ ഞാന്‍ ഒരു പക്ഷേ ബുധിമാനായി,,,, ഉത്തരവദിത്തമുള്ളവനായി വാഴ്ത്തപ്പെട്ടേക്കാം ..പക്ഷേ എനിക്കതുകേള്‍ക്കണ്ട...
പണമുണ്ടായാലും ജീവിത കാലം മുഴുവന്‍ ഒരിക്കല്‍ ബാധ്യതതയായ സ്വര്‍നതിന്റെ മഞ്ഞ നിറം എന്നെ പിന്‍ തുടരും .................
..ഇനിയുള്ള വഴി .... ഇതാണു ............ മരണം ...........
മാപ്പ് .....മകനോട് ..........മകനോട് മാ​ത്രം.......അച്ചന്‍.............


No comments:

Post a Comment