Thursday, February 24, 2011

അഗ്നിശുദ്ധി





തിരിച്ചെടുക്കുകെന്‍ കണ്ണുകള്‍ തന്‍ കാഴ്ച,
കാണാതിരിക്കുവാന്‍ കണ്ണീരിന്‍ കഴ്ചകള്‍.

കൊട്ടിയടക്കുകെന്‍ കേള്‍ വിതന്‍ ശ്രീലകം,
കേള്‍ക്കാതിരിക്കുവാന്‍ ജീവന്റെ നിലവിളി.

വെട്ടിയെടുക്കുകെന്‍ ബലിഷ്ഠമാം കൈയ്യുകള്‍,
ആപത്തിലൊരു താങ്ങ് നല്‍കുവാന്‍ വയ്യെങ്കില്‍.

വെട്ടിയെറിയുകെന്‍ കാലുകള്‍ രണ്‍ടുമീ,
ഭൂമിക്ക് ഭാരമായ് കാലുകളെന്തിനു.

തുരന്നെടുക്കുകെന്‍ ഹൃദയമതേത്,
ശിലയാണു കരിങ്കല്ലാണോയെന്നറിയുവാന്‍.

മനസ്സെന്ന വസ്തുവുണ്ടൊയെന്നറിയുവാന്‍,
മാന്തിപ്പൊളിക്കുകെന്‍ നെഞ്ഞകമത്രയും.

കാണുവാന്‍ കഴിയില്ല മൂല്യങ്ങളൊന്നുമീ,
കാഴ്ചവസ്തുവാം ജീവന്റെ കൂടിതില്‍.

അഗ്നിക്കു നല്‍കുകെന്‍ ശരീരമത്രയും
പുനര്‍ജനിക്കുവാന്‍ അഗ്നിശുദ്ധിയാല്‍.........

No comments:

Post a Comment